The Medisep card for the year 2024-2025 is available on the Medisep "Site". There are minor changes in the last part of the policy number, so a new Medisep card is required for the treatment.
How to Download New MEDiSEP ID Card |
---|
How to Find Medisep ID (Check Know Your Status) |
Med Card Download Direct Link |
Medisep Andriod App Link |
മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ
ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്
ചെയ്തതിനുശേഷം ആശുപത്രിയിൽ ചികിത്സക്കായി ചെലവായ തുക reimburse
ചെയ്യുന്നതിനായി Medisep claim form Part A & Part B എന്നിവ
പൂരിപ്പിച്ച് താഴെപ്പറയുന്നവയുടെ ഒറിജിനൽ രേഖകൾ സഹിതം ബന്ധപ്പെടുക ..
Vidal Health Insurance TPA Pvt. Ltd,
Third Party Administrator for Claim Processing,
Door No. 40/3232, 2nd Floor,
S L Plaza, Palarivattom,
Cochin - 25
എന്ന വിലാസത്തിൽ അതിന്റെ എല്ലാ കോപ്പികളും info.medisep.@kerala.gov.in എന്ന വിലാസത്തിൽ email ചെയ്യുകയും വേണം.
1.Copy of Govt. I D proof
2.Copy of Medisep ID Card
3.Original Lab reports,investigation report if any
4.Original discharge summary
5.Original final bill with break up
6.Original cash paid receipt
7.Copy of cancelled cheque
8.Copy of FIR for RTA claim
MEDISEP is a medical insurance scheme for State employees and pensioners. The annual premium of Rs 6,000 will be deducted from the employee's monthly salary in installments of Rs 500 each. To reduce expenditure, the government is going to take away the Rs 500 monthly allowance pensioners get for medical expenses and use it on.
- MEDISEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ മെഡിസെപ് ഐ.ഡി.സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനു ഡി.ഡി.ഒ -മാർക്കു നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.10/2025/Fin Dated, 07/02/2025
- (MEDISEP)-സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭ്യമായിരുന്ന ചികില്‍സാ ആനുകൂല്യങ്ങള്‍ മെഡിസെപ്പ് ആരോഗ്യ ഉന്ഷ്വറന്സ് പദ്ധതി നിലവില്‍ വന്ന സാഹചര്യത്തില്‍ തുടര്‍ന്നും നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതിന് പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Circular No 100-2024-Fin Dated 22-11-2024
- (MEDISEP)-സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ അഡ്വാൻസ് മെഡിസെപ് പ്രീമിയം ഒടുക്കേണ്ട രീതി - സംബന്ധിച്ച് - Circular No.63/2024/Fin Dated, 19-11-2024
- (MEDISEP)-State Government Employees and Pensioners Health Insurance Scheme (MEDISEP) regarding collection of arrears of MEDISEP premium of new entrants / entrants into government service in the second and third policy years Circular No 49-2024-Fin Dated 08-08-2024
- (MEDISEP)-മൂന്നാം പോളിസി വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പ് ഡേറ്റയില്‍ അന്തിമമായി കൂട്ടിച്ചേര്‍ക്കലുകള്‍/തിരുത്തലുകള്‍/ഒഴിവാക്കലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം No.30/2024Fin Dated 27-05-2024
- (MEDISEP)-ഗുണഭോക്താക്കളായ െൻഷൻകാരുടെ / കുടുംബപെൻഷൻകാരുടെ പ്രീമിയം അക്കൗണ്ടിങ് കൃത്യമാക്കുന്നതിനുള്ള നിർദ്ദേശം No.14/2024Fin Dated 11-03-2024
- (MEDISEP)-രണ്ടാം പോളിസി വര്‍ഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്കുള്ള നിര്‍ദ്ദേശം പുറപ്പെടുവ്ക്കുന്നത് സംബന്ധിച്ച്
- (MEDISEP) - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി(മെഡിസെപ്പ്) -ഗുണഭോക്താക്കളുടെ കുടിശിക പ്രീമിയം ഒടുക്കേണ്ട രീതി സംബന്ധിച്ച്
- (MEDISEP) - രണ്ടാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ / ഒഴിവാക്കലുകൾ വരുത്തുന്നതിനുളള നിർദ്ദേശം ഡി.ഡി.ഒ മാർ, ട്രഷറി ഓഫീസർമാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച്
- MEDiSEP | Medical Insurance Schemes for State Government Employees and Pensioners - MEDISEP - Refund of premium - Detailed Guidelines - Orders issued - ORDER G.O.(Ms) No.80/2023/Fin Dated, 18/05/2023
- Implementation through oriental insurance company-scheme details sanctioned. GO(P) No.70/2022/Fin dtd 23-06-2022
MEDiSEP- FAQ
1.മെഡിസെപ്പ് ഗുണഭോക്താക്കൾ മെഡിസെപ് ആനുകൂല്യം ലഭിക്കുന്നതിനായി ആശുപത്രിയിൽ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെ?
മെഡിസെപ്പ് ഗുണഭോക്താവിന്റെ മെഡിസെപ് കാർഡും രോഗിയുടെ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും തിരിച്ചറിയിൽ കാർഡ് (ആധാർ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/ ഇലക്ഷൻ ഐ.ഡി കാർഡ്/ബാങ്ക് പാസ് ബുക്ക്/പാസ്സ്പോർട്ട്). ഈ രണ്ട് രേഖകളും രോഗി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന സമയത്ത് തന്നെ ആശുപത്രിയിൽ ഹാജരാക്കേണ്ടതാണ്.
2.മെഡിസെപ്പ് ഗുണഭോക്താവ് ആശുപത്രിയിൽ അഡ്മിറ്റായി ആവശ്യമായ രേഖകൾ ആശുപത്രിയിൽ ഹാജരാക്കിയതിനു ശേഷമുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?
ആശുപത്രി അധികൃതർ രോഗി ഹാജരാക്കിയ രേഖകൾ പരിശോധിച്ച് മെഡിസെപ്പ് ഇൻഷുറൻസ് പോർട്ടൽ മുഖേന ക്ലെയിം 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഗുണഭോക്തക്കൾ ഉറപ്പ് വരുത്തേണ്ടതാണ്. ചികിത്സ തുടങ്ങിയാലുടൻ മെഡിസെപ്പ് വെബ് പോർട്ടൽ മുഖേന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി/തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർക്ക് (TPA) പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കുകയും TPA ആയത് പരിശോധിച്ച് പ്രീ-ഓതറൈസേഷൻ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. പ്രീഓതറൈസേഷൻ അപേക്ഷക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം, ചികിത്സ പൂർത്തിയായി രോഗി ഡിസ്ചാർജ്ജ് നേടുന്ന സമയത്ത് ആശുപത്രി അധികൃതർ ആവശ്യമായ രേഖകൾ സഹിതം 24 മണിക്കൂറിനുള്ളിൽ മെഡിസെപ്പ് വെബ് പോർട്ടൽ മുഖേന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി/TPA -ക്ക് ഫൈനൽക്ലെയിം സമർപ്പിക്കുകയും TPA ആയത് പരിശോധിച്ച് ഫൈനൽ ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു.
3.മെഡിസെപ് ഗുണഭോക്താവ് ആശുപത്രിയിൽ അഡ്മിറ്റായി എത്ര സമയത്തിനുള്ളിൽ ആശുപത്രി അധികൃതർ പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കണം?
സർക്കാർ ആശുപത്രിയാണെങ്കിൽ 48 മണിക്കുറിനുള്ളിലും സ്വകാര്യ ആശുപത്രിയാണെങ്കിൽ 24 മണിക്കുറിനുള്ളിലും ക്ലെയിം സമർപ്പിക്കണം.
4.മെഡിസെപ് ഗുണഭോക്താവ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് നേടി എത്ര സമയത്തിനുള്ളിൽ ആശുപത്രി അധികൃതർ ക്ലെയിം സമർപ്പിക്കണം?
സർക്കാർ ആശുപത്രിയാണെങ്കിൽ 48 മണിക്കുറിനുള്ളിലും സ്വകാര്യ ആശുപത്രിയാണെങ്കിൽ 24 മണിക്കുറിനുള്ളിലും ക്ലെയിം സമർപ്പിക്കണം.
5.കോർപ്പസ് ഫണ്ട് വിനിയോഗിച്ച തീർന്ന സാഹചര്യത്തിൽ, മെഡിസെപ്പ് മുഖേന ഗുരുതരരോഗങ്ങൾ നിമിത്തമുള്ള അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അനുവദിച്ചിരുന്ന ആനുകൂല്യം ഇപ്പോഴും അനുവദിക്കുന്നുണ്ടോ?
35കോടി രൂപയുടെ കോർപ്പസ് ഫണ്ട് വിനിയോഗിച്ച തീർന്ന സാഹചര്യത്തിൽ31/03/2023 തീയതിയിലെ 63/2023/ധന ഉത്തരവ് പ്രകാരം മുട്ട്മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 01/04/2023 മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.എംപാനൽഡ് ആശുപത്രികളിൽ (സർക്കാർ/സ്വകാര്യ) ചെയ്യുന്ന മുട്ട്മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവ യ്ക്കൽ ഒഴികെയുള്ള മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മുൻപ് ഉണ്ടായിരുന്ന ആനുകൂല്യം തുടരുന്നതാണ്.
6.അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാം?
ഒരു ഗുണഭോക്താവിന് അവയവമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചാൽ ഉടൻ തന്നെ ആശുപത്രിയോട് മെഡിസെപ് ഇൻഷുറൻസ് പോർട്ടൽ മുഖേന ക്ലെയിം രജിസ്റ്റർ ചെയ്യുവാൻ ആവശ്യപ്പെടുകയും ഗുണഭോക്താവിന്റെ മെഡിസെപ് ഐ.ഡി. രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് ടി വിവരം ആശുപത്രി സർക്കാരിനെ അറിയിക്കുന്നു. സർക്കാരിൽ നിന്നും ഈ ക്ലെയിമിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇൻഷുറൻസ് കമ്പനി പ്രീ-ഓതറൈസേഷൻ അംഗീകാരം നൽകുന്നു. പ്രസ്തുത ചികിത്സയുടെ അന്തിമ ക്ലെയിം, ആശുപത്രികൾ പോർട്ടലിലൂടെ ലഭ്യമാക്കുന്ന ചികിത്സാ റിപ്പോർട്ടുകൾ പരിശോധിച്ച് ഇൻഷുറൻസ് കമ്പനി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതാണ്.
7.മെഡിസെപ്പ് സംബന്ധിച്ച പരാതികൾ എപ്രകാരമാണ് സമർപ്പിക്കേണ്ടത്?
മെഡിസെപ് സംബന്ധിച്ച് മെഡിസെപ് ഗുണഭോക്താക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടാകുന്ന പക്ഷം 27/06/2022 തീയതിയിലെ 76/2022/ധന നം. സർക്കാർ ഉത്തരവിലും 17/02/2023 തീയതിയിലെ 18/2023/ധന സർക്കുലറിലും പരാമർശിക്കും പ്രകാരം മെഡിസെപ് വെബ് സൈറ്റിലെ Grievance Link -ലെ Level-I Grievance filing menu മുഖേന ഇൻഷുറൻസ് കമ്പനിക്ക് പരാതി സമർപ്പിക്കേണ്ടതാണ്. Level -1 Grievance filingമെനു മുഖേന നൽകുന്ന മറുപടി തൃപ്തികരമല്ലങ്കില്ലാത്ത പക്ഷം Level -2 Grievance filingമെനു മുഖേന ജില്ലാതല പരാതി പരിഹാര കമ്മിറ്റിക്ക് പരാതി സമർപ്പിക്കേണ്ടതാണ്. ജില്ലാതലപരാതി പരിഹാര കമ്മിറ്റി മുഖേന പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്. സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റി മുഖേനയും പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്.
8.എംപാനൽഡ് ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം അതേ അസുഖത്തിനായി വീണ്ടും എംപാനൽഡ് ആശുപത്രിയിൽ ചികിത്സ തേടാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?
ഇല്ല.വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാവും ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത്.
9.മെഡിസെപ്പ് മുഖേനയുള്ള റീഇംപേഴ്സ്മെന്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുമോ?
ഇല്ല.
10നിലവിൽ മെഡിസെപ്പ് ഗുണഭോക്താക്കൾക്ക് പുതിയ ആശ്രിതരെ മെഡിസെപ് കാർ ഡിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ?
15/06/2023 തീയതിയിലെ 57/2023/ധന നമ്പർ സർക്കുലർ പ്രകാരം രണ്ടാം പോളിസി വർഷം ആരംഭിക്കുന്നതിനു മുമ്പായി 22/06/2023വരെ പുതിയതായി ആശ്രിതരെ ഉൾപ്പെടുത്തുവാനും നിലവിലുള്ള ആശ്രിതരെ നീക്കം ചെയ്യുവാനും മെഡിസെപ് ഗുണഭോക്താക്കൾക്ക് അവസരം നൽകിയിരുന്നു. നിലവിൽ നവജാത ശിശുക്കളെയും (ജനിച്ച് 180 ദിവസത്തിനുള്ളിൽ) പുതുതായി വിവാഹം കഴിയുന്നവരെയും (വിവാഹ തീയതിയ്ക്ക് ശേഷം 60 ദിവസത്തിനുള്ളിൽ) മാത്രമേ പുതുതായി ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ കഴിയു.
11.മെഡിസെപ്പിൽ DDO/ Nodal Officer മാറുന്ന സാഹചര്യത്തിൽ പുതിയ ലോഗിൻ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
DDO/Nodal Officer മാറുന്ന സാഹചര്യത്തിൽ DDO code, പെൻ, പേര് മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ info.medisep@kerala.gov.in എന്ന mail ID ലേക്ക് അറിയിക്കേണ്ടതാണ്.
12.അക്കൗണ്ടിംഗ് ചെയ്യുമ്പോൾ അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടുപോയ ജീവനക്കാരുടെ വിവരം റദ്ദു ചെയ്യുന്നത് എങ്ങനെ?
DDO ലോഗിനിൽ അക്കൗണ്ടിംഗ് പേജിൽ Month wise payment സെലക്ട് ചെയ്തു Payment platform പേജിൽ കാറ്റഗറി അപ്ഡേറ്റ് Expired(Without FP) സെലക്ട് ചെയ്തു അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടവരുടെ വിശദാംശം നീക്കം ചെയ്യാൻ സാധിക്കും. With effect date “Date of Death” ആയിരിക്കും.
13.സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പഴയ ഓഫീസിൽ അക്കൗണ്ടിംഗ്ചെയ്യാൻ ലഭ്യമാകുന്നില്ല എന്തുകൊണ്ട്?
അതാത് മാസങ്ങളിലെ അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഓരോ ഉദ്യോഗസ്ഥരെയും പുതിയ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടുള്ളൂ. മുൻ മാസങ്ങളിൽ ട്രാൻസ്ഫർആയ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ Monthly payment ഫൈനലയസ്ചെയ്യാത്തതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതിൽ വരുന്ന വ്യത്യാസം മെസ്സേജിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
14.DDO ലോഗിൻ ലഭിച്ചതിനുശേഷം ലോഗിൻ ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ട്?
DDO കോഡിന്റെ മുന്നിലായി പൂജ്യംഉണ്ടെങ്കിൽ അത് ഒഴിവാക്കി ലോഗിൻ ചെയ്യേണ്ടതാണ്.
15.അക്കൗണ്ടിംഗ് ചെയ്യുമ്പോൾ അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടുപോയ ജീവനക്കാരുടെ വിവരം റദ്ദു ചെയ്യുന്നത് എങ്ങനെ?
DDO ലോഗിനിൽ അക്കൗണ്ടിംഗ് പേജിൽ Month wise payment സെലക്ട് ചെയ്തു Payment platform പേജിൽ കാറ്റഗറി അപ്ഡേറ്റ് Expired(Without FP) സെലക്ട് ചെയ്തു അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടവരുടെ വിശദാംശം നീക്കം ചെയ്യാൻ സാധിക്കും.
16.ഡെപ്യൂട്ടേഷനിൽ പോകുന്ന ജീവനക്കാരുടെ വിവരങ്ങൾ മെഡിസെപ്പിൽ ഏത് വകുപ്പിലാണ് കൈകാര്യം ചെയ്യേണ്ടത്?
ജീവനക്കാരുടെ മാതൃവകുപ്പിലാണ് മെഡിസെപ്പ് അക്കൗണ്ടിംഗ് കൈകാര്യം ചെയ്യേണ്ടത്.
17.പുതുതായി സർവീസിൽ കയറിയ ജീവനക്കാർ മുൻ മാസങ്ങളിലെ പ്രീമിയം തുക അടയ്ക്കുന്നതിന്റെ വിശദാംശങ്ങൾ എവിടെ ലഭ്യമാകും?
DDO/Nodal Officer ലോഗിനിൽ ‘അരിയർ ഡീറ്റെയിൽസ്’ എന്ന ലിങ്കിൽ ലഭ്യമാകും.
18.മുനിസിപ്പാലിറ്റി, യൂണിവേഴ്സിറ്റി, ഹൈക്കോർട്ട് തുടങ്ങിയയിടങ്ങളിൽ നിന്ന് ഡിപ്പാർട്ട്മെന്റിൽ വരുന്ന ജീവനക്കാരുടെ പ്രീമിയം ഡിഡക്ഷൻ തുക വിവരങ്ങൾ തുടർന്ന് എങ്ങനെ ലഭ്യമാകും?
ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭ്യമായ പെൻ അപ്ഡേറ്റ് ചെയ്തെങ്കിൽ മാത്രമേ പ്രീമിയം ഡിഡക്ഷൻ വിവരങ്ങൾ ലഭ്യമാകൂ. ഇതിനായി അതത് DDO/Nodal Officer മാർ info.medisep@kerala.gov.in ൽ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.
What to do to get cashless treatment up to 20 lakh rupees in Medicep?
Very Useful Post ,Thank You Sir
ReplyDelete