Earned Leave | Terminal Surrender Preparation in Spark

മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ (valuation of answer script, teacher training programmes, election duty, census etc.) ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി പണമാക്കണമെങ്കില്‍ ഏ.ജീ ലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവദിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് അതാത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം

✅ Earned Leave അഥവാ ആർജ്ജിതാവധി:സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ  ഈ അവധി ലഭിക്കുന്നു.രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ  ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി  11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി earned ലീവുകൾ 180 ആണ്.  സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ പാടുള്ളൂ..  എന്നാൽ വിരമിക്കുന്നതിനു മുന്നോടിയായി ലീവ് എടുക്കുമ്പോൾ ഇത് പരാമാവധി 300 വരെ ആകാം.ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം  പരമാവധി 30 ഏൺഡ് ലീവ്  സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്.പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും .

Earned Leave Surrender Calculation in Vacation Days(info)

Downloads
Periodical Earned Leave Surrender of earned leave-Provision for Online Application. Circular dtd 09-08-2023
Periodical Surrender of earned leave for the financial year 2023-24. GO(P) No.66/2023/Fin dtd 30-06-2023
Periodical Surrender of earned leave-2022-23. Clarification regarding lock in period. GO(P) No.34/2023/fin dtd 31.03.2023
Surrender of earned leave for the financial year 2022-23. Clarification. Govt order GO(P) No. 20/2023/Fin dtd 25-02-2023
Surrender of earned leave for the financial year 2022-23. Govt order GO(P) No. 148/2022/Fin dtd 30-12-2022
Surrender of Earned Leave for Election Duties-Circular No. 449/E.A2/2017/Election dtd 04.05.2017 and 05.05.2016
Earned Leave Surrender for Vacation Training Courses-GO(P) No.3188/2009/Gen.Edn dtd 30.07.2009
Earned Leave Surrender Proceedings
How to Leave Account Update in spark - Help File by Sri.Jimmy Augustine
ELS Preparation Software for Gazetted Employees
ELS Preparation Software by Sri.Alrahiman (windows os)
ELS Preparation Software for Non Gazetted /Aided School Officers
ELS Preparation Software for Non Gazetted /Aided School Officers​ by Sri.Alrahiman (windows os)
ELS Preparation Software for Non Gazetted /Aided School Officers​ by Sri.Bibin C Jacob (windows os)
ELS Preparation Software for Non Gazetted /Aided School Officers​ by Sri.Bibin C Jacob( Ubuntu os)

✅ ഗസറ്റഡ് ഓഫീസർമാരുടെ ലീവ് എ ജി ആണ് അപ്ഡേറ്റ് ചെയുന്നത് എങ്കിലും സ്പാർക്കിൽ ബിൽ പ്രോസസ്സ് ചെയ്യണമെങ്കിൽ  ഓർഡർ ജനറേറ്റ് ചെയ്യണം . അതിനായി ആദ്യം ലീവ് സറണ്ടർ സ്ലിപ്  എ ജി അപ്ഡേറ്റ്  ചെയ്‌തോ എന്നുള്ളത് ചെക്ക് ചെയുക .salary matters –changes in the month-AG pay slip details.ഇവിടെ leave surrender - validated എന്ന കോളം No എന്നാണ് കാണുന്നതെങ്കിൽ സറണ്ടർ processing നടക്കില്ല അത് yes എന്നാക്കണം അതിനായി സറണ്ടർ sanction ഓർഡർ കറക്റ്റ് ചെയ്താൽ മതി   validated  എന്നതിന്റെ വലത്  വശത്തുള്ള select ൽ ക്ലിക്ക് ചെയ്യുക .തുടർന്ന് വന്ന പേജിലെ Pay Slip Date ,  Pay Slip Number, Effective Date എന്നിവ Service Matters- Leave/COff/OD Processing –Leave Surrender Order എന്ന പേജിൽ  നൽകി insert ചെയ്യുക .

ELS/Terminal Surrender Preparation
How to process Terminal Surrender Bill in Spark
Earned Leave Surrender Preparation in SPARK Tutorial by Dr.Manesh Kumar E
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad