പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ സമർപ്പണം ആരംഭിച്ചു . മുഖ്യഘട്ട അലോട്ട്മെൻറുകളലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും മുന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്.
Board Name | Directorate of Higher Secondary Education, Kerala |
Category | Kerala Plus One Admission 2023 |
Allotment Type | Third Supplementary Allotment |
Online Submission | 3rd August 2023 |
Closing Date | 4th August 2023 |
Admission Date | Not Available |
Admission Type | Permanent |
Contact Details | 0471-2529855, 0471-2529856, 0471-2529857 |
Official Website | hscap.kerala.gov.in |
Stream | Art, Science, and Commerce |
ഇതിനകം ഏകജാലക പ്രവേശന പോർട്ടലിൽ അപേക്ഷ സമർപ്പിക്കുകയും അലോട്ട്മെന്റ് ലഭിക്കാത്തതുമായ വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ .
🌐 Visit official website hscap.kerala.gov.in
🌐 Click on the link Candidate Login-SWS
🌐 Enter User name, Password, District and then click on Login.
🌐 Click on the link Renew Application
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ
🌐 Visit official website hscap.kerala.gov.in.
🌐 Click on the link Create Candidate Login-SWS
🌐 Enter Details and create login
🌐 Click on the link Apply Online SWS and submit details
ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പ്രവേശനത്തിനായി ഒരു സ്കൂളും അനുവദിക്കാത്ത ഉദ്യോഗാർത്ഥികൾ.
ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ.
തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അപേക്ഷ നിരസിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.