കുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തില്‍ മെന്ററിംഗ് നടത്തുന്ന 'സഹിതം' പദ്ധതി, നിരന്തരം നവീകരിക്കുന്നവിധത്തിൽ ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ 'ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ' (digital student profile) രൂപത്തിൽ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയിൽ അവസരമുണ്ട് .
സ്‌കൂളുകള്‍ ഹൈടെക്കായ പശ്ചാത്തലത്തില്‍ സ്‌കൂള്‍തല മാസ്റ്റര്‍പ്ലാന്‍ എന്നതില്‍ നിന്നും ഓരോ കുട്ടിയ്ക്കും പ്രത്യേക അക്കാഡമിക് മാസ്റ്റര്‍പ്ലാന്‍ എന്ന ലക്ഷ്യമാണ് സഹിതത്തിലൂടെ യാഥാര്‍ത്ഥ്യമാവുന്നത് ഇതിനനുസൃതമായി ഓരോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടേയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓണ്‍ലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകന് അവസരം ലഭിക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകള്‍കൂടി നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പഠനപ്രവര്‍ത്തനങ്ങള്‍ മെന്ററായ അധ്യാപകന്‍ ആസൂത്രണം ചെയ്യും.
അധ്യാപകര്‍ക്ക് മനഃശാസ്ത്രപരമായ പരിശീലനം ഉള്‍പ്പെടെ ഇതിനായി നൽകിയിട്ടുണ്ട് . എസ്.സി.ഇ.ആര്‍.ടിയുടെ അക്കാഡമിക് പിന്തുണയോടെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സഹിതം പോര്‍ട്ടലിന്റെ നിർമ്മാണവും പരിപാലനവും നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവുകളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സഹിതം പോര്‍ട്ടലില്‍ സംവിധാനമുണ്ട്
സഹിതം പദ്ധതിയ്ക്കായി സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ പ്രഥമാധ്യാപകര്‍ സ്‌കൂളില്‍ മെന്ററായി വരുന്ന അധ്യാപകര്‍ക്ക് ലഭ്യമാക്കും. കുട്ടികളുമായുള്ള അനൗപചാരിക സംവാദം, ഗൃഹസന്ദര്‍ശനം, നിരന്തര നിരീക്ഷണം തുടങ്ങിയവയിലൂടെ കുട്ടിയെ സംബന്ധിക്കുന്ന കൂടുതല്‍ പശ്ചാത്തല വിവരങ്ങള്‍ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ മെന്റര്‍മാര്‍ നടത്തേണ്ടതുണ്ട്.
Sahitham-Mentoring Portal
00:15
3
Tags
വളരെ സഹായകരം നന്ദി സാർ
ReplyDeleteഒരു കുട്ടിയെ remove ചെയ്യുന്നത് എങ്ങനെ? (Long Absent)
ReplyDeleteസമ്പൂർണ്ണയിൽ നിന്നും റിമൂവ് ചെയ്യു
Delete