ബോധനരീതിയിലും പാഠ്യപദ്ധതിയിലും മാതൃകാപരവും ഗുണപരവുമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചിട്ടുള്ളത് കേരളമാണ്. വിജ്ഞാന വിസ്‌ഫോടനത്തിന്റെയും അറിവിന്റെ കുത്തൊഴുക്കിന്റെയും കാലമാണ് ഇത്. ഇതിനൊപ്പം ശരിയായ വഴിക്ക് നീങ്ങാനും പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും വിദ്യാർഥികളെ പ്രാപ്‌തരാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളം വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന അവസരത്തിൽ. അതുകൊണ്ടുതന്നെ പാഠ്യപദ്ധതി പരിഷ്‌കരണം അനിവാര്യവും. സമഗ്രമായ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സമൂഹത്തിന്റെയാകെ പങ്കാളിത്തത്തോടെ തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. വിപുലമായ തയ്യാറെടുപ്പുകൾ ഇതിന്റെ ഭാഗമായി പൂർത്തിയാക്കി. അറിവിന്റെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ചാകും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുക. വിദ്യാർഥികളിൽ സാമൂഹ്യബോധവും നീതിബോധവും ശാസ്‌ത്രബോധവും മതനിരപേക്ഷതയും ലക്ഷ്യബോധവുമെല്ലാം കൂടുതൽ വളർത്തുന്നതാകും ഇത്.
Downloads |
---|
Kerala Curriculum Framework(KCF-Draft)Dated 21-09-2023 |
Hand Book for Public Debate |
Discussion Note for Students |
KCF Tech Platform |