2023-24 അധ്യയന വർഷത്തേക്കുള്ള കേരള എസ് എസ് എൽ സി പരീക്ഷകൾ 2024 മാർച്ച് 4 ന് ആരംഭിക്കും. 2024 ലെ എസ് എസ് എൽ സി പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.എൽസി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ മാർഗ്ഗനിർദ്ദേശങ്ങളും ഇതിലുൾപ്പെടും.പരീക്ഷകൾ മാർച്ച് 4ന് തിങ്കളാഴ്ച ആരംഭിച്ച് മാർച്ച് 26ന് ചൊവ്വാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷാഫീസ് പിഴ കൂടാതെ 04/12/2023 മുതൽ 15/12/2023 വരെയും പിഴയോടു കൂടി 11/12/2013 മുതൽ 14/12/2023 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്.
Good ,Thanks
ReplyDelete