Jeevan Raksha Group Personal Accident Insurance Scheme (GPAIS)

സംസ്ഥാനത്തെ ജീവനക്കാർക്ക് ബാധകമായ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റൽ ഇൻഷുറൻസ് സ്കീം (ജിപിഎഐഎസ്)  കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പദ്ധതി പുതുക്കൽ ഉത്തരവ്  (GPAIS) അപകട മരണത്തിന് 15 ലക്ഷം രൂപയും. മറ്റ് കാരണങ്ങളാൽ മരണപ്പെട്ടാൽ 5 ലക്ഷം രൂപയും .GPAIS  സ്കീം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, വാർഷിക പ്രീമിയം രൂപ. 1000. ജിപിഎഐഎസിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ജീവൻ രക്ഷയ്ക്കായി തുടരും. പുതുക്കിയ സ്കീം അനുസരിച്ച് ജീവനക്കാർ പുതിയ നാമനിർദ്ദേശം സമർപ്പിക്കണം. ജീവന് രക്ഷാ പദ്ധതിയുടെ ഇൻഷുറൻസും മറ്റ് വിശദാംശങ്ങളും നാമനിർദ്ദേശ ഫോമും അനുബന്ധ ഓർഡറുകളും നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Jeevan Raksha Scheme 2025
Govt Order Details Kerala State Insurance Department - Jeevan Raksha Scheme - Renewal of scheme for the year 2024 [കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പദ്ധതി പുതുക്കൽ
Order No. and Date G.O.(P)No.99/2024/Fin Dated, 19/11/2024
Category Kerala State Insurance Department - Jeevan Raksha Scheme, Insurance, GPAIS
Annual Premium Amount ₹ 1000/-
Period 01-01-2025 to 31-12-2025
Protection അപകടം മൂലമുളള മരണത്തിന്റെ പരിരക്ഷ 15 ലക്ഷം രൂപ
അപകടം അല്ലാതെയുളള മരണത്തിന്റെ പരിരക്ഷ 5 ലക്ഷം രൂപ
Not Applicable 01/01/2025 മുതൽ സർവ്വീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് 2025 ലേക്കുള്ള ജീവൻ രക്ഷാ പദ്ധതി ബാധകമല്ല
Deduction should be done 2024 വർഷത്തേയ്ക്കുള്ള പ്രീമിയം 2024 നവംബർ മാസത്തെ ശബളത്തിൽ നിന്ന് ഡ്രോയിംഗ് & ഡിസ്റ്റേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി 2024 ഡിസംബർ 31 നകം ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ 8011-00-105-89 ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലായിരിക്കുന്നവർ, സസ്പെൻഷനിലുളളവർ മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ 2024 ഡിസംബർ 31 - നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി.ഡി.ഒ മുഖാന്തരമോ, നേരിട്ടോ 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
Group Personal Accident Insurance Scheme(GPAIS ) Entry in Spark-© ധനകാര്യവകുപ്പിന്റെ G.O.(P)No.99/2024/Fin Dated, 19/11/2024 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും 2024 നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. Spark ലൂടെ GPAIS Deduct ചെയ്യുന്നതിന്.. Salary Matters - Changes in the Month - Present Salary യില്‍ Employee യെ Select ചെയ്ത്Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme New Select ചെയ്ത് Edit ചെയ്യുകയോ.. അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്.. കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്. Salary Matters -‍ Changes in the Month - Menu വിലെ Deductions -‍‍‍ Add Deduction to All എന്നത് Select ചെയ്ത് Select Office :- DDO :- Recovery Item = "GPAI Scheme New" Select an option :- ( Bill Wise or Designation Wise ) Bill Type :- Recovery Amount :-1000 From Date :- 01/11/2024 To Date :- 30/11/2024 എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക
Jeevan Raksha Scheme 2024 Govt Order & Forms
Kerala State Insurance Department - Jeevan Raksha Scheme 2025 (GPAIS) | ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് - Order G.O.(P)No.4/2025/Fin Dated, 21/01/2025
Kerala State Insurance Department - Jeevan Raksha Scheme - Renewal of scheme for the year 2025 [കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ്] - (GPAIS) ORDER G.O.(P)No.99/2024/Fin Dated, 19/11/2024
Jeevan Raksha Nomination Form
Application for Claim For Accidents Claim Form A
Application for Claim(For Death other than due to accident Form B
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad