ഗൂഗിൾ ക്രോമിലെ ഡിഎസ്‌സി സൈനിംഗ് പ്രശ്‌നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാം അതിനായി Google Chrome-ന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക . (google chrome beta version) SPARK/BIMS ൽ DSC സൈനിംഗ് ചെയ്യുമ്പോൾ "NICDSign client is not installed or running" error.എന്ന മെസ്സേജ് കാണാം .
ഈ പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് DSC സ്റ്റാറ്റസ് പരിശോധിക്കുക, https://nicdsign.kerala.nic.in/demo/ സന്ദർശിച്ച് DSC ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. DSC USB പോർട്ടിൽ കണക്ട് ചെയ്തതിന് ശേഷം ഹോംപേജിലെ "DSC രജിസ്ട്രേഷൻ വ്യൂ ഡെമോ ലിങ്കിൽ" ക്ലിക്ക് ചെയ്യുക.
തുടർന്ന് വന്ന മെസ്സേജ് "NICDSign client is not installed or running," എന്നാണെങ്കിൽ അടുത്ത പ്രവർത്തനങ്ങൾ ചെയ്‌യാം .
അതിനായി ക്രോം ഫ്ലാഗുകൾ അപ്‌ഡേറ്റ് ചെയ്‌യേണ്ടതുണ്ട് ക്രോം ബ്രൗസറിൽ ഒരു പുതിയ ടാബ് തുറന്ന് `chrome://flags/` എന്ന് ടൈപ്പ് ചെയ്യുക.
തുടർന്ന് വന്ന വിൻഡോയിൽ "Temporarily unexpire M118 flags" എന്ന് കാണാം ഇവിടെ Defaultഎന്നത് മാറ്റി Enabled എന്നാക്കുക .
ശേഷം താഴെ വലതു വശത്തുള്ള "Relaunch" ബട്ടണിൽ ക്ലിക്ക് ചെയ്യുക വീണ്ടും ക്രോം ബ്രൗസറിൽ ഒരു പുതിയ ടാബ് തുറന്ന് `chrome://flags/` എന്ന് ടൈപ്പ് ചെയ്യുക. അവിടെയുള്ള search flags ബോക്സിൽ "Insecure"എന്ന് ടൈപ്പ് ചെയ്യുക Allow invalid certificates for resources loaded from localhost എന്നതിന് നേരെയുള്ള ബട്ടൺ Disabled എന്നത് മാറ്റി Enabled എന്നാക്കി Relaunch ചെയ്യുക.
https://nicdsign.kerala.nic.in/demo/ വെബ്‌സൈറ്റ് വീണ്ടുമെടുത്തു DSC Registration പരിശോധിക്കുക .ഇവിടെ പാസ്സ്‌വേർഡ് നൽകാനുള്ള സ്ക്രീൻ ലഭ്യമായാൽ DSC പ്രവർത്തനസജ്ജമായി.
ഇനി SPARK/BiMS ലും DSC യുടെ ആവശ്യങ്ങൾക്ക് ഈ ബ്രൌസർ തന്നെ ഉപയോഗിച്ചാൽ മതിയാകും ..
Browser Updation |
---|
Firefox 64 Bit in Ubuntu |
Firefox 64 Bit in Windows |
Port setting NICDSign for windows & ubuntu (connect DSC token, click above link, click Advanced, click Proceed ... / Accept ...) |
ഓക്കേ ആവുന്നില്ല
ReplyDeleteos ഏതാണ് ?
DeleteThanks
ReplyDelete