Promotion List Preparation in Sampoorna +
സമ്പൂര്‍ണ്ണ പ്ലസ്സിൽ പ്രമോഷന്‍ ലിസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം. .മാര്‍ക്ക് എന്‍ട്രി രണ്ട് രീതിയില്‍ ചെയ്യാവുന്നതാണ്: വ്യക്തിഗത ലോഗിന്‍ വഴിയോ സ്ലൂള്‍/ഏച്ച്.എം. ലോഗിന്‍ വഴിയോ. ഓരോ അദ്ധ്യാപകര്‍ക്കും നല്‍കിയിട്ടുള്ള യൂസര്‍ നെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകള്‍ എന്റര്‍ ചെയ്തതുപോലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകളും എന്റര്‍ ചെയ്യാവുന്നതാണ്.
First Part :സമ്പൂര്‍ണ്ണ പ്ലസ് ടൈല്‍ തുറക്കുക. ഇടതുവശത്തുള്ള മെനുവില്‍ നിന്നും Mark Entry എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജില്‍ സെലക്ട എക്ലാം എന്നതില്‍ നിന്നും ആനുവല്‍ എക്ലാം 2024-25 തിരഞ്ഞെടുക്കുക. തുടര്‍ന്ന് ക്ലാസ് ഡിവിഷന്‍ എന്നതില്‍ നിന്നും നിങ്ങളുടെ ക്ലാസും ഡിവിഷനും സെലക്ട ചെയ്യുക. സബ്ജക്ട് ഏന്ന ഡ്രോപ്പ്-ഡൌണ്‍ മെനുവില്‍ നിന്നും നിങ്ങള്‍ മാര്‍ക്ക് എന്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയം തിരഞ്ഞെടുക്കുക. ഓാരോ വിദ്യാര്‍ത്ഥിയുടെയും ടെര്‍മിനല്‍ ഇവാലുവേഷന്‍ (Terminal Evaluation), കണ്ടിന്യൂസ് ഇവാലുവേഷന്‍ (Continuous Evaluation) മാര്‍ക്കുകള്‍ നല്‍കുക. ഈ രീതിയില്‍ എല്ലാ വിഷയങ്ങളുടെയും മാര്‍ക്കുകള്‍ ഓരോ അദ്ധ്യാപകനും അവരവരുടെ ലോഗിന്‍ ഉപയോഗിച്ച് എന്റര്‍ ചെയ്യാവുന്നതാണ്.
Second Part എച്ച്.എം. ലോഗിന്‍ / ടീച്ചേഴ്‌സ് ലോഗിൻ വഴി പ്രമോഷന്‍ ലിസ്റ്റ് രൂപപ്പെടുത്തുക. എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് ഏന്‍ട്രി അതത് വിഷയങ്ങള്‍ എടുക്കുന്ന അധ്യാപകര്‍ പൂര്‍ത്തിയായ ശേഷം, സ്കൂള്‍ ലോഗിന്‍ ഉപയോഗിച്ച് പ്രമോഷന്‍ ലിസ്റ്റ് ഉണ്ടാക്കാവുന്നതാണ്. ഇതിനായി: © സ്കൂള്‍ ലോഗിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ പ്ലസില്‍ പ്രവേശിക്കുക. സമ്പൂര്‍ണ്ണ പ്ലസ് ടൈലില്‍ ക്ലിക്ക് ചെയ്യുക. (മുകളില്‍ സൂചിപ്പിച്ചതുപോലെ) ഇടതുവശത്തുള്ള മെനുവില്‍ നിന്നും പ്രമോഷന്‍ ലിസ്റ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജില്‍ നിന്നും ആവശുമുള്ള ക്ലാസ്, ഡിവിഷന്‍ എന്നിവ സെലക്ട Term Exam Analysis Promotion List Progress Card ചെയ്യുക. € പ്രമോഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കുക സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. പ്രമോഷന്‍ ലിസ്റ്റ് താഴെ കാണാന്‍ സാധിക്കും. ഇതിന്റെ പ്രിന്റ് എടുക്കുന്നതിനായി പ്രിന്‍റ് A3, പ്രിന്‍റ് ൧4 എന്നീ ഓപ്ഷനുകളില്‍ നിന്നും അനുയോജ്യമായല്‍ തിരഞ്ഞെടുത്ത് പ്രിന്റ് ചെയ്യുക.(ടീച്ചേഴ്‌സ് ലോഗിൻ വഴിയും അതാത് ക്ലാസ്സിലെ പ്രൊമോഷൻ ലിസ്റ്റ് ലഭിക്കും)
പ്രധാനപ്പെട്ട കാര്യങ്ങള്‍: വിദ്യാര്‍ത്ഥികളുടെ സ്വകാരൃത ഉറപ്പാക്കുന്നതിന് വേണ്ടി ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമേ പ്രമോഷന്‍ ലിസ്റ്റില്‍ കാണിക്കുകയുള്ളു. സമ്പൂര്‍ണ്ണ പ്ലസില്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അത് പ്രമോഷന്‍ ലിസ്റ്റില്‍ ദൃശൃമാകു. രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പ്രിന്റ് എടുത്ത ശേഷം എഴുതി ചേര്‍ക്കേണ്ടിവരും. സോഷ്യോ ഇമോഷണല്‍ സ്ലില്‍സ് (Socio-Emotional Skills) സംബന്ധിച്ച വിവരങ്ങളും അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയ രീതിയില്‍ തന്നെയായിരിക്കും പ്രമോഷന്‍ ലിസ്റ്റില്‍ ലഭ്യമാകുക.
LP .UP .HS വിഭാഗങ്ങളിലെ കുട്ടികളുടെ പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കി ഡി ഡി ഒ യെ ഏൽപ്പിക്കേണ്ടതുണ്ട്. പ്രൊമോഷൻ റെക്കോർഡ് വേഗം തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം .ഉബുണ്ടുവിലും വിൻഡോസിലും പ്രവർത്തിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത് .
Very Good
ReplyDeleteSir ഈ സോഫ്റ്റ്‌വെയർ തുറന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ സെല്ല് പ്രൊട്ടക്ടഡ് എന്ന് കാണിക്കുന്നു. പാസ്സ്‌വേർഡ് ഇട്ടു locked ആണെങ്കിൽ അത് നൽകുമോ
ReplyDeletePlease Use Ubuntu Version
DeleteMain മെനുവിൽ basic settings എടുത്ത് സ്കോർ entry ക്ലിക്ക് ചെയ്‌ത് അവിടെയാണ് സ്കോറുകൾ എന്റർ ചെയ്യേണ്ടത്
DeleteSIR,
ReplyDeleteIN THIS SOFTWARE DATE OF BIRTH IS MM DD YY FORMAT.HOW CAN IT CHANGE INTO DD MM YY FORMAT
ONE MORE DOUBT ABOUT ATTENDANCE
WHILE TYPING NO.OF DAYS ,IT SHOWS N.A. IN PROMOTIO LIST.HOW CAN WE ADD THE PERCENTAGE OF ATTENANCE IN BASIC DATA
EXPECTING YOUR VALUABLE REPLY