Staff Fixation 2024-25

 ആറാം പ്രവർത്തിദിന റിപ്പോർട്ട് തയ്യാറാക്കാം

സമ്പൂർണ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. sixth working day  സെലക്ട് ചെയ്യുക. 

school  proforma 1 പരിശോധിക്കുക.തിരുത്തൽ ഉണ്ടെങ്കിൽ മാത്രം മാറ്റം വരുത്തുക. Proforma II ൽ ക്ലിക്ക് ചെയ്താൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് 2024-25 അധ്യായന വർഷത്തെ Strength വിവിധ പട്ടികകളായി കാണാൻ സാധിക്കും.

1. Total Strength (SC, ST, OBC, Other Minority, OBC, APL, BPL)
2. Medium തിരിച്ച് (Malayalam, English, Tamil, Kannada)
3. ഭാഷാ കണക്ക് (Sanskrit, Arabic, Urdu) (for 5 to 10 Classes)
4. Additional Language (for LP Section only)
ഓരോ പട്ടികയും ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതാത് കുട്ടികളുടെ വിവരങ്ങള്‍ ഒത്തുനോക്കി ശരിയാക്കുക.
സമ്പൂർണയിൽ കുട്ടിയുടെ വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടും Sixth Working Day ലിങ്കിൽ Proforma II മെനുവിലെ പട്ടികയിലെ കണക്കിൽ മാറ്റം കാണിക്കുന്നില്ല എങ്കിൽ അതാത് പട്ടികയുടെ താഴെ കാണുന്ന Click Here to Synchronize എന്നതിൽ ഒരു   ക്ലിക്ക് ചെയ്യുക.അതോടെ അത് അപ്ഡേറ്റ് ചെയ്തു വരുന്നതാണ്. details has been successfully synchronized!! എന്ന സന്ദേശം സ്‌ക്രീനിൽ കാണാം .

എല്ലാം കൃത്യമാണെങ്കില്‍ മാത്രമേ പ്രധാനധ്യാപകൻ/പ്രധാനധ്യാപിക Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യാവൂ.  (Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക തന്നെയായിരിക്കണം എന്നത് നിർബന്ധമാണ്.അത് സമ്പൂർണയിൽ രണ്ടു ദിവസം മുമ്പ് മാത്രമേ ദൃശ്യമാകുകയുള്ളു.)
എല്ലാ പട്ടികകളും  Confirm ചെയ്ത ശേഷം Print Proforma എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക ഒപ്പും സീലും വച്ച് അതിന്റെ ഒറിജിനല്‍ കോപ്പി പ്രൈമറി സ്കൂളുകള്‍ AEO ഓഫീസിലും, ഹൈസ്കൂളുകള്‍ DEO ഓഫീസിലും അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് എത്തിക്കേണ്ടതാണ്.
Addition Language (For LP Section) :
1 മുതൽ 4 വരെ ക്ലാസ്സുകളിൽ അറബിക് പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണയിൽ നൽകിയതിൽ Additional Language എന്നതിൽ 'Arabic' എന്ന് നിർബന്ധമായും നൽകിയിട്ടുണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ആ കുട്ടിയെ Select ചെയ്ത് കുട്ടിയുടെ പൂർണവിവരങ്ങൾ കാണുന്ന വിൻഡോയിൽ മുകളിലുള്ള Edit എന്നതിൽ ക്ലിക്ക് ചെയ്ത് Additional Language എന്നതിന് നേരെ 'Arabic' എന്ന് സെലക്ട് ചെയ്ത് ഏറ്റവും താഴെയുള്ള Update എന്നതിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ Additional Language എന്നതിന് നേരെ Not Applicable എന്നും, First Language എന്നതിന് നേരെ കുട്ടി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത ഭാഷയും ആണ് നൽകേണ്ടത്.
ഇങ്ങനെ നൽകിയാൽ മാത്രമേ തസ്തിക നിർണയത്തിൽ അതാത് ഭാഷയുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളു.

ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച് ..

1.ആറാം പ്രവൃത്തിദിനത്തില്‍ 2024 ജൂണ്‍ 10 വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിയുക.
2. സമ്പൂര്‍ ണ്ണ ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലില്‍ നല്‍കുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തസ്തിക നിര്‍ണ്ണയം നടത്തുന്നത്‌. എന്നതിനാല്‍ ഓരോ സ്‌കൂളിലേയും മുഴുവന്‍ കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃത്യമായും പൂര്‍ണ്ണമായും നല്‍കേണ്ടതാണ്‌.
3. ആറാം പ്രവൃത്തിദിനത്തില്‍ 2024 ജൂണ്‍ 10 ന്  5 PM -ന്‌ ശേഷം, അതുവരെ നമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ ഫ്രീസ്‌ ചെയ്ത്‌ സമന്വയയിലേയ്ക്ക്‌ സിങ്ക്‌ ചെയ്യപ്പെടുന്നതിനാല്‍ അതിനുശേഷം സമ്പൂര്‍ണ്ണയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തസ്തിക നിര്‍ണ്ണയത്തിനായി പരിഗണിക്കപ്പെടുന്നതല്ല.
4. സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ കൃത്യത  ഉറപ്പുവരുത്തുന്നതിനായി പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ മാര്‍ക്കും, എ.ഇ.ഒ./ഡി.ഇ.ഒ.മാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ജില്ലാ ഉപഡയറക്ടര്‍മാര്‍ക്കും, ജില്ലാ ഉപഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്ിക്സ്‌ വിഭാഗത്തിലേയ്ക്കും നല്‍കേണ്ടതാണ്‌.
5. ലോവര്‍ പ്രൈമറി   തലത്തില്‍ അധിക ഭാഷ (അറബിക്‌/ കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ്‌ ക്ലാസ്സുകളില്‍ പാര്‍ട്ട്‌ ഒന്ന്‌, രണ്ട്‌, - മലയാളം. അറബിക്‌, സംസ്കൃതം, ഉറുദു. തമിഴ്‌, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃതൃതയോടെ രേഖപ്പെടുത്തേണ്ടതാണ്‌. പിന്നീടുള്ള മാറ്റങ്ങള്‍ പരിഗണിക്കപ്പെടുന്നതല്ല. തെറ്റായതോ അപൂര്‍ണ്ണമായതോ ആയ വിവരങ്ങള്‍ നല്കിയത്   മൂലം ഡിവിഷന്‍/തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദി പ്രധാനാധ്യാപകന്‍ മാത്രമായിരിക്കും.
6. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തുമ്പോള്‍ മീഡിയം അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും ഭാഷ അടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളും കൃതൃതയോടെ രേഖപ്പെടുത്തേണ്ടതാണ്‌. തെറ്റായതോ അപൂര്‍ണ്ണമായതോ ആയ വിവരങ്ങള്‍ നല്കിയിട്ടുണ്ടെങ്കില്‍ ആയത്‌ പിന്നീട്‌ തിരുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
7. ആറാം പ്രവൃത്തിദിന ഫോര്‍മാറ്റില്‍, ആകെ. എസ്‌.സി. എസ്‌.ടി,മുസ്ലീം, അദര്‍ ഒ.ബി.സി,മുസ്ലീം അദര്‍ ഒ.ബി.സി ഒഴികെയുള്ള ഒ.ബി.സി. മുന്നോക്ക വിഭാഗം എ.പി.എല്‍/ ബി.പി.എല്‍. എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്‌. പഠനമാധ്യമം ഏതാണ്‌ എന്നതുംവ്യക്തമായി  രേഖപ്പെടുത്തേണ്ടതാണ്‌. കൂടാതെ, ഭാഷാടിസ്ഥാനത്തിലൂള്ള എണ്ണം രേഖപ്പെടുത്തുമ്പോള്‍, നിലവിലുള്ള സംസ്കൃതം,ഉറുദു, അറബിക്‌ എന്നിവയ്ക്ക്‌ പുറമേ മലയാളം, തമിഴ്‌, കന്നട, ഗുജറാത്തി, കൊങ്കിണി, അഡിഷണല്‍ ഹിന്ദി എന്നിവയുടെ എണ്ണം കൂടി രേഖപ്പെടുത്തേണ്ടതാണ്‌.
8. സമ്പൂര്‍ണ്ണയിലെ ഡാഷ്ബോര്‍ഡില്‍ കാണുന്ന വിവരങ്ങള്‍ യു.ഐ.ഡി വാലിഡേഷന്‍ മെനു പരിശോധിച്ച്‌ യു.ഐ.ഡി വിവരങ്ങള്‍ വാലിഡേറ്റ്‌ ചെയ്യേണ്ടതും ഇന്‍വാലിഡ്‌ ഡാറ്റയുണ്ടെങ്കില്‍ വിവരങ്ങള്‍ കൃത്യമാക്കുവാന്‍ പ്രധാനാധ്യാപകന്‍ പ്രത്യേകം  ശ്രദ്ധിക്കേണ്ടതുമാണ്‌.
9. വിദ്യാര്‍ത്ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ രക്ഷിതാവ്‌ ആവശ്യപ്പെടുന്ന മുറയ്ക്ക്‌ ഉടന്‍ തന്നെ അനുവദിക്കേണ്ടതും യു.ഐ.ഡി ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ പുതിയ സ്കൂളിലേയ്ക്ക്‌ മാറ്റി നല്കേണ്ടതുമാണ്‌. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പക്ഷം മറ്റൊരറിയിപ്പില്ലാതെ തന്നെ ബന്ധപ്പെട്ട പ്രധാനാധ്യാപകനെതിരെ ചട്ടപ്രകാരമുള്ള നടപടികള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്‌.
10. ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ യു.ഐ.ഡി വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു സ്കൂളില്‍ രേഖപ്പെടുത്തിയതായി കാണുകയും എന്നാല്‍ ആ സ്കൂളുകളില്‍ നിന്ന്‌ ട്രാന്‍സ്ഫർ  ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വിവരം അറിയിച്ചുകൊണ്ട്‌ അതാത്‌ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്‌ അപേക്ഷ നല്‍കാവുന്നതാണ്‌.
11. യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിര്‍ണ്ണയത്തിന്‌ പരിഗണിക്കൂ എന്നതിനാല്‍ ആറാം പ്രവൃത്തി ദിനത്തില്‍ റോളിലുള്ള എല്ലാ കുട്ടികള്‍ക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന്‌ പ്രധാനാധ്യാപകര്‍ പ്രത്യേക  ശ്രദ്ധ ചെലുത്തേണ്ടതാണ്‌. എന്നാല്‍ യു.ഐ.ഡി ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും അവര്‍ക്ക്‌ അവകാശപ്പെട്ട സ്കൂള്‍ പ്രവേശനം നിഷേധിക്കരുത്‌.
12. സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുളള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്ററിക്സ്‌ വിഭാഗം വിശകലനം ചെയ്ത്‌ അന്നേ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനു സമര്‍പ്പിക്കേണ്ടതാണ്‌.
13. പുതിയ അധ്യയന വര്‍ഷത്തില്‍ ആറാം പ്രവൃത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ മുകളില്‍ പറഞ്ഞിട്ടുളള നിര്‍ദ്ദേശങ്ങള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായും പാലിക്കേണ്ടതാണ്‌.
14. ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ എ.ഇ.ഒ./ഡി.ഇ.ഒ/ ഡി.ഡി.ഇ മറ്റ്‌ അനുബന്ധ ഓഫീസുകള്‍ മുതലായവര്‍ ഒരു ഏജന്‍സിയ്ക്കും കൈമാറരുത്‌.

Staff Fixation 2024-25 Guidelines
തസ്തിക നിര്‍ണയം – 2024-25 – UID വാലിഡേറ്റ്‌ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ - Circular No.DGE/9439/2024-H2 Dated, 10/06/2024
ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച് - Circular No.S2(A)/8256/2024/DGE Dated, 06/06/2024
സമ്പൂർണ്ണ-ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ഇൻവാലിഡ് UID കേസുകൾ പരിശോധിക്കുന്നത് - സംബന്ധിച്ച് - Circular No.NE P2/6440/2024/DGE Dated, 30/05/2024
തസ്തിക നിർണയം 2024-25 - കെ.ഇ.ആർ അദ്ധ്യായം XXIII ചട്ടം 12 (2022 ൽ ഭേദഗതി ചെയ്യപ്പെട്ടത്) പ്രകാരം സംസ്ഥാനത്ത് 2024-25 വർഷം മുതൽ തസ്തിക നിർണയം നടത്തുന്നതിനു ആവശ്യമായ മാർഗനിർദ്ദേശങ്ങൾ - Circular No.DGE/7208/2024-H2 Dated, 30/05/2024
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലെ 2024-2025 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം – അനുമതി നല്‍കി ഉത്തരവ്‌ - Order G.O.(Ms) No.46/2024/GEDN Dated, 09/05/2024
പൊതുവിദ്യാഭ്യാസം - തസ്തിക നിർണയം - 2024-25 -സംസ്ഥാനത്തെ 2024-25 അക്കാദമിക വർഷത്തിലെ 6-ാo പ്രവർത്തിദിന വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാർഗനിർദേശങ്ങൾ - Circular No.DGE/9439/2024-H2 Dated, 09/05/2024
Related Downloads
Staff Fixation 2023-24 - Related GO, Circulars
School Re Opening 2024-25 Guidelines
Staff list Preparation in samanwaya Portal
Portal Links
Sampoorna | http://sampoorna.itschool.gov.in
Samanwaya | https://samanwaya.kite.kerala.gov.in

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad