Vidyadhanam Scholarship

വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതി 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എന്നിവരെയാണ് പദ്ധതിയിൽ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൊതുജന പദ്ധതികൾ-അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് മുഖേന, അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതിക്ക് അപേക്ഷിക്കാം.എ.ആർ.ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികളെ പദ്ധതിയിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി മുഖേനയാണ് ബി കാറ്റഗറിയിൽ അപേക്ഷകൾ സ്വീകരിക്കുന്നത്.വിശദ വിവരങ്ങള്‍ക്ക് സമീപത്തിളള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.അവസാന തീയതി ഡിസംബര്‍ 15.
NB:-സ്കൂൾ തലത്തിൽ ഒന്നും ചെയ്യാനില്ല അർഹതയുള്ള കുട്ടികളെ അറിയിക്കുക.
E-Mail:directorate.wcd@kerala.gov.in
Phone No.0471–2346534

Downloads
Vidyadhanam Circular-2024 No.DWCD/3622/2024-WEC2 Dated 15/07/2024
Vidyadhanam Scholarship Online Application Portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad