മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി പണമാക്കണമെങ്കില്‍ ഏ.ജീ സിലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവധിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം.
ഒരു വര്‍ഷം പരമാവധി 30 ദിവസത്തെ ഡ്യൂട്ടി മാത്രമേ സറണ്ടര്‍ ചെയ്യാവൂ എന്ന് റൂള്‍ കെ.എസ്.ആറില്‍ നിലവിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
മുൻ വർഷങ്ങളിൽ സറണ്ടർ ചെയ്യാതെ മാറ്റിവെച്ചിട്ടുള്ള വാലുവേഷൻ,ഇലക്ഷൻ ഡ്യൂട്ടി പോലുള്ളവ കൂടി ചേർത്ത് ഈ വർഷത്തെ ഡ്യൂട്ടികളുടെ കൂടെ സറണ്ടർ ചെയ്യാം...എല്ലാ വർഷത്തെയും കൂടി മാക്സിമം 30 ദിവസം വരെ സറണ്ടർ ചെയ്യാം .2023-24 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ജൂലൈ 1 മുതൽ PF ൽ ലയിപ്പിക്കാം.2027 ജൂൺ 30ന് ശേഷം പിൻവലിക്കാം.

ELS FOR SDO Updated on 03-Sept 2024
ELS FOR NGO Updated on 03-Sept 2024
More Details |
---|
Earned Leave | Terminal Surrender Preparation in Spark and Circulars |
Online Earned Leave Surrender Prepartion in SPARK Tutorial |